മെല്‍​ബണില്‍ കുറവിലങ്ങാട് സ്വദേശി അരുണ്‍ ജോര്‍ജ് മാത്യു മത്സരിക്കും
മെല്‍​ബണില്‍ കുറവിലങ്ങാട് സ്വദേശി അരുണ്‍ ജോര്‍ജ് മാത്യു മത്സരിക്കും

മെല്‍​ബണില്‍ കുറവിലങ്ങാട് സ്വദേശി അരുണ്‍ ജോര്‍ജ് മാത്യു മത്സരിക്കും

Posted By Web Team| 11-Nov-2022 0 Comments |254 Views |Courtesy

മെല്‍ബണ്‍​: ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍​ നവംബറില്‍ നടക്കുന്ന സ്റ്റേറ്റ് ഇലക്ഷനില്‍ മെല്‍ബണ്‍ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി കുറവിലങ്ങാട് സ്വദേശിയായ അരുണ്‍ ജോര്‍ജ് മാത്യു (ജോര്‍ജ് പാലക്കലോടി) മത്സരിക്കും. പ്രതിപക്ഷ കക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. 

2006-ല്‍ ഓസ്‌ട്രേലിയായിലെത്തിയ അരുണ്‍ ജോര്‍ജ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ദേശീയ വൈസ് പ്രസിഡന്റാണ്. മാധ്യമ പ്രവര്‍ത്തന രംഗത്തും, സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. 

കുറവിലങ്ങാട് പാലക്കലോടിയില്‍ പരേതനായ പി.വി മാത്യുവിന്റെയും റിട്ട. ബാങ്ക് മാനേജര്‍ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. ഭാര്യ ഗീതു എലിസിബത്ത്‌ കോട്ടയം പുത്തന്പുരയ്ക്കല്‍ കുടുംബാംഗമാണ്.


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.