ഉമ്മന്‍ ചാണ്ടി ഇന്ന് എണ്‍പതിലേക്ക്...ആശംസകളുമായി മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടി ഇന്ന് എണ്‍പതിലേക്ക്...ആശംസകളുമായി മുഖ്യമന്ത്രി

ഉമ്മന്‍ ചാണ്ടി ഇന്ന് എണ്‍പതിലേക്ക്...ആശംസകളുമായി മുഖ്യമന്ത്രി

Posted By Online desk| 31-Oct-2022 0 Comments |569 Views |Courtesy

കൊച്ചി: പിറന്നാള്‍ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശംസ അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെത്തി. ചികിത്സയുമായി ബന്ധപ്പെട്ടു ആലുവ ഗസ്റ്റ് ഹൗസില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച പിണറായി വിജയന്‍ കുറച്ച് നേരം സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് മടങ്ങിയത്. എഴുപത്തിഒന്‍പതാം പിറന്നാള്‍ ദിനത്തില്‍ ഉമ്മന്‍ ചാണ്ടിയെ ഷാളണിയിച്ച് ആശംസ അറിയിക്കാനും മുഖ്യമന്ത്രി മറന്നില്ല. 

തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലെത്തിയാണ് പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്. മറ്റ് പ്രത്യേക ചടങ്ങുകളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. രാവിലെ ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസ നേര്‍ന്നിരുന്നു. അതിന് ശേഷമാണ് കൊച്ചിയില്‍ നേരിട്ടെത്തി കണ്ട് ആശംസ അറിയിക്കാന്‍ തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്.

എണ്‍പതിലേക്ക് കടക്കുന്ന ജനകീയ നേതാവിന്റെ ഇത്തവണത്തെ പിറന്നാളും പതിവുപോലെ തന്നെ സാധാരണ നിലയിലുള്ളതായിരുന്നു. പിറന്നാള്‍ ദിനത്തില്‍ പുതുപ്പള്ളിയിലെ വീട്ടിലുണ്ടാകാറുള്ള ഉമ്മന്‍ചാണ്ടി ഇത്തവണ കുടുംബത്തിനൊപ്പം ആലുവ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലാണെന്നു മാത്രം. ചികിത്സാര്‍ത്ഥമായുള്ള സൗകര്യത്തിനാണ് ആലുവയില്‍ തങ്ങുന്നത്.   


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.