ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ സസ്പെന്‍ഡ് ചെയ്​തു​
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ സസ്പെന്‍ഡ് ചെയ്​തു​

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ സസ്പെന്‍ഡ് ചെയ്​തു​

Posted By Online desk| 07-Nov-2022 0 Comments |186 Views |Courtesy

സിഡ്‌നി: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ എല്ലാത്തരം ക്രിക്കറ്റ് ഫോര്‍മാറ്റില്‍ നിന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തു.

തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് താരത്തെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ബോര്‍ഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചത്. വരാനിരിക്കുന്ന ടീം സെലക്ഷനുകളിലൊന്നും താരത്തെ പരിഗണിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി.

സംഭവത്തില്‍ തുടരന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.