ശ്രീനാഥ് ഭാസിയുടെ
ശ്രീനാഥ് ഭാസിയുടെ 'പടച്ചോനേ ഇങ്ങള് കാത്തോളീ' ട്രെയിലര്‍ പുറത്തുവിട്ടു

ശ്രീനാഥ് ഭാസിയുടെ 'പടച്ചോനേ ഇങ്ങള് കാത്തോളീ' ട്രെയിലര്‍ പുറത്തുവിട്ടു

Posted By Web Team| 06-Nov-2022 0 Comments |98 Views |Courtesy

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം 'പടച്ചോനേ ഇങ്ങള് കാത്തോളീ' ട്രെയിലര്‍ പുറത്തുവിട്ടു. ബിജിത് ബാലയാണ് സംവിധാനം. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. ആന്‍ ശീതള്‍, ഗ്രേസ് ആന്‍റണിയുമാണ് നായികമാര്‍.തിയറ്ററുകളില്‍ ചിരി വിരുന്നൊരുക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 


ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്‍റര്‍ടെയ്നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വന്‍ താരനിരയിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സണ്ണി വെയ്ന്‍ അതിഥിതാരമായും എത്തുന്നുണ്ട്. 

ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നാലാമത് ചിത്രം ആണ്  'പടച്ചോനേ ഇങ്ങള് കാത്തോളീ'. 


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.