രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
കോണ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
കോണ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
കോണ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല MLA
കോണ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല MLA
വൃശ്ചിക വിളക്കിനോടനുബന്ധിച്ച് വീക്ഷണം ഒരുക്കിയിട്ടുള്ള പ്രത്യേക സ്​റ്റാള്‍ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചപ്പോള്‍
വൃശ്ചിക വിളക്കിനോടനുബന്ധിച്ച് വീക്ഷണം ഒരുക്കിയിട്ടുള്ള പ്രത്യേക സ്​റ്റാള്‍ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചപ്പോള്‍

ഉന്നത വിദ്യാഭ്യാസം: അവിശുദ്ധ കൂട്ടുകെട്ടുകളും അനാവശ്യ ഇടപെടലുകളും ആശങ്ക ഉണര്‍ത്തുന്നതായി രമേശ് ചെന്നിത്തല

Posted By Web Team| 18-Nov-2022 0 Comments |1282 Views |Courtesy

ഓച്ചിറ: ഉന്നത വിദ്യാഭ്യാസ രം​ഗത്ത് നിലനില്ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകളും അനാവശ്യ ഇടപെടലുകളും ആശങ്ക ഉണര്‍ത്തുന്നതായി കോണ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 


വൈസ് ചാന്‍സിലര്‍ നിയമനങ്ങളിലടക്കം അനഭിലഷണീയമായ നടപടികളാണ് ഉണ്ടായത്. സര്‍വകലാശാലകളുടെ തലപ്പത്ത് രാഷ്‌ട്രീയ നേതൃത്വങ്ങളെ പ്രതിഷ്ഠിക്കാനുള്ള നീക്കം നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓച്ചിറ 12 വിളക്കു മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സമ്മേളനം ഉ​ദഘാടനം ചെയ്തു പ്രസം​ഗിക്കുകയായിരുന്നു ചെന്നിത്തല. 

ഡോ. കെ.എം. അനില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൃശ്ചിക വിളക്കിനോടനുബന്ധിച്ച് വീക്ഷണം ഒരുക്കിയിട്ടുള്ള പ്രത്യേക സ്റ്റാളും ചെന്നിത്തല സന്ദര്‍ശിച്ചു. വീക്ഷണത്തിനു പുറമേ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ആയിരത്തോളം പുസ്തകങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്. 

വായനയുടെ വൈവിധ്യ തലങ്ങള്‍ സമ്മാനിക്കുന്ന പ്രിയദര്‍ശനി പുസ്തകങ്ങള്‍ വേറിട്ട വായനാനുഭവം നല്‍കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.


COMMENTS

LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.