കേരള ടെക്​നിക്കല്‍ യൂണിവേഴ്​സിറ്റി വി.സി നിയമനം: ഗവര്‍ണര്‍​ക്ക്​ തിരിച്ചടി
കേരള ടെക്​നിക്കല്‍ യൂണിവേഴ്​സിറ്റി വി.സി നിയമനം: ഗവര്‍ണര്‍​ക്ക്​ തിരിച്ചടി

കേരള ടെക്​നിക്കല്‍ യൂണിവേഴ്​സിറ്റി വി.സി നിയമനം: ഗവര്‍ണര്‍​ക്ക്​ തിരിച്ചടി

Posted By Web Team| 11-Nov-2022 0 Comments |641 Views |Courtesy

കൊച്ചി: കേരള ടെക്​നിക്കല്‍ യൂണിവേഴ്​സിറ്റി വി.സി നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. നിയമനത്തില്‍ പ്രഥമദൃഷ്ട്യാ നിയമപ്രശ്​നമുണ്ടെന്ന് ഹൈക്കോടതി. കെ.ടി.യു വി.സി നിയമനം സ്​റ്റേ​ ചെയ്യണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 

പുതിയ കോണ്‍സില്‍ ആയതിനാല്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണം എന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ ഗോപകുമാരന്‍ നായര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പഠനവും സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയുമെല്ലാം ബാധിക്കുന്ന ഈ കേസ് അധികനാള്‍ നീട്ടികൊണ്ടുപോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

 ബുധനാഴ്​ച്ച​ക്കകം എല്ലാ കക്ഷികളും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. ഹര്‍ജി നവംബര്‍ 18ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. സര്‍വ്വകലാശാലാ വി.സി മാരെ പുറത്താക്കിയ ഗവര്‍ണരുടെ നടപടിക്കും കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു.  


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.