ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഏറ്റവും കൂടുതല്‍ സിനിമാസ്വാദകര്‍ ഉള്ള കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായുടെ സിനിമയാണ് ഫോര്‍ ഇയേര്‍സ് എന്ന് ഉറപ്പു നല്‍കുകയാണ് ചിത്രത്തിന്‍്റെ ട്രെയ്‌ലര്‍. പ്രിയാ വാര്യരുടെയും സര്‍ജാനോ ഖാലിദിന്‍്റെയും ഇതുവരെ കാണാത്ത മുഖമാണ് ഈ സിനിമയിലുള്ളത്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ്.
ഫോര്‍ ഇയേര്‍സിന്റെ ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റര്‍ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്സ് തപസ് നായക്, മേക്കപ്പ് റോണക്സ് സേവിയര്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആര്‍ട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈന്‍ ഹംസാ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജീഷ് രവി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍ എല്‍ദോസ് രാജു, സ്റ്റില്‍ സജിന്‍ ശ്രീ, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.