2022 ലോക കപ്പ് ഫൈനല്‍
2022 ലോക കപ്പ് ഫൈനല്‍

2022 ലോക കപ്പ് ഫൈനല്‍​: അര്‍ജന്റീന​ & ഫ്രാന്‍സ്​

Posted By Web Team| 16-Dec-2022 0 Comments |127 Views |Courtesy

ദോഹ: 2022 ലോക കപ്പ് ഫൈനല്‍ പോരാട്ടത്തിനു ലൈന്‍ അപ്പായി. നിലവിലെ ലോക ചാംപ്യന്മാരായ ഫ്രാന്‍സ് ആയിരിക്കും മുന്‍ ചാംപ്യന്‍ അര്‍ജന്റീനയുടെ എതിരാളികള്‍. അല്‍ ബയാത്ത് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത്തെ സെമിയില്‍ മറുപടിയില്ലാത്ത രണ്ടു ​ഗോളുകള്‍ക്ക് ഫ്രാന്‍സ് മൊറോക്കെയെ കീഴടക്കി. 


നിലവിലെ ലോക ചാംപ്യനാണ് ഫ്രാന്‍സ്. തിയോ ഹെര്‍നാന്‍ഡസിന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിനെ തളയ്ക്കാന്‍ സെമിയിലെ കന്നിക്കാരായ മൊറോക്കോയ്ക്കു കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ റണ്ടല്‍ കോളോ മൗറിയുടെ ഷോട്ടില്‍ ഫ്രാന്‍സ് രണ്ടാമത്തെ ​ഗോളും നേടിയതോടെ മൊറോക്കോയ്ക്ക് ഒന്നും ചെയ്യാനായില്ല. 

ഫിഫ ലോക കപ്പിന്റെ ചരിത്രത്തില്‍ സെമി വരെയെത്തിയ ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതിയുമായി മാന്യമായ മടക്കം. ലോക ചാംപ്യന്മാരെ ചെറുത്തു നിര്‍ത്തുന്നതില്‍ അവസാന നിമിഷം വരെ അവര്‍ പോരാടി. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനല്‍ തീപാറുമെന്ന് ഉറപ്പ്. പുലര്‍ച്ചെ 12.30നാണ് ഫൈനല്‍. രണ്ടു തവണ കിരീടം ചൂടിയ ടീമുകളാണ് ഇരുവരും. 2002നു ശേഷം ഇതാദ്യമാണ് ഒരു ടീം തുടര്‍ച്ചയായി രണ്ട് ലോക കപ്പ് ഫൈനലിലെത്തുന്നത്. 


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.