LATEST NEWS

മഞ്ജു വാര്യർ
മഞ്ജു വാര്യർ

ചതുർമുഖം തീയ്യറ്ററുകളിൽ നിന്ന് പിൻ‌വലിക്കുന്നു – മഞ്ജു വാര്യർ

Posted By സ്വന്തം ലേഖകന്‍| 22 Apr 2021 0 Comments |469 Views |Courtesy

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചതുർമുഖം തീയ്യറ്ററുകളിൽ നിന്ന് പിൻവലിക്കുന്നുവെന്ന് നടി മഞ്ജു വാര്യർ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ചിത്രം ഇപ്പോളും റിലീസ് ചെയ്ത തിയ്യറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമായതുകൊണ്ടാണ് തൽകാലം ചിത്രം പിൻവലിക്കുന്നതെന്നുമാണ് മഞ്ജു വാര്യർ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. അഭയാകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ്. ജിസ്ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്‍ടോംസും ജസ്റ്റിൻ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ത് രാമാനുജനാണ്. സണ്ണി വെയ്ൻ, അലൻസിയർ, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.