LATEST NEWS

മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്ര വാക്സിനു കാത്തു നില്‍ക്കുന്നില്ല: മുഖ്യമന്ത്രി

Posted By സ്വന്തം ലേഖകന്‍| 22 Apr 2021 0 Comments |526 Views |Courtesy

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ കേന്ദ്ര സര്‍ക്കാര്‍ എത്തിച്ചു തരട്ടെയെന്നു പറഞ്ഞു കാത്തു നില്‍ക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു ബന്ധപ്പെട്ട് കൂടുതല്‍ വാക്സിന്‍ വാങ്ങും. ചീഫ് സെക്രട്ടറി അധ്യക്ഷനായി ഇതിനു സമതി രൂപീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേ സമയം, കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ ലഭ്യമാക്കിയാല്‍ നിരസിക്കില്ലെന്നും സംസ്ഥാനം നേരിട്ടു വാങ്ങുന്ന വാക്സിന്‍റെ വില പിന്നീട് കേന്ദ്ര സര്‍ക്കാരിനു റീ ഇംപേഴ്സ് ചെയ്യാമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പ്രതിരോധ വാക്സിന്‍ ഒരു ഡോസ് കഴിഞ്ഞവര്‍ക്ക് വാക്നിന്‍ കിട്ടാതെ വരുന്ന സാഹചര്യമില്ല. ആദ്യ ഡോസ് എടുത്തവര്‍ക്ക് അടുത്ത പന്ത്രണ്ട് ആഴ്ച വരെ രണ്ടാമത്തെ ഡോസിന് കാത്തിരിക്കാം. ഇത്രയും കാലതാമസം എടുക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.


COMMENTS

LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.