LATEST NEWS

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു

Posted By സ്വന്തം ലേഖകന്‍| 14 Apr 2021 0 Comments |162 Views |Courtesy

കൊച്ചി: മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന മേജര്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. അദിവി ശേഷ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണയെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശശി ടിക്കയാണ്. ജൂലൈ 2 ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ തെലുങ്കിന് പുറമെ ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യും. നടന്‍ മഹേഷ്ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ്ബാബു ഇന്റര്‍ടൈന്റ്‌മെന്റ്സും സോണി പിക്ചര്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അദിവി ശേഷിനു പുറമെ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു.

2008 ലുണ്ടായ ഭീകരാക്രമണത്തില്‍ 14 പൗരന്മാരെ രക്ഷിച്ച എന്‍, എസ്, ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കുപറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റ് മരിച്ചത്. കോഴിക്കോട് ചെറുവണ്ണൂരില്‍ ജനിച്ച സന്ദീപ് ഉണ്ണികൃഷ്ണന്‍ പിന്നീട് ബാംഗ്ലൂരിലേക്ക് താമസം മാറുകയായിരുന്നു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.