LATEST NEWS

എല്ലാ വായനക്കാര്‍ക്കും എക്​സ്പ്രസ് മലയാളം ഓണ്‍ലൈന്‍ ടീമിന്റെ വിഷു ആശംസകള്‍
എല്ലാ വായനക്കാര്‍ക്കും എക്​സ്പ്രസ് മലയാളം ഓണ്‍ലൈന്‍ ടീമിന്റെ വിഷു ആശംസകള്‍

എല്ലാ വായനക്കാര്‍ക്കും എക്​സ്പ്രസ് മലയാളം ഓണ്‍ലൈന്‍ ടീമിന്റെ വിഷു ആശംസകള്‍

Posted By സ്വന്തം ലേഖകന്‍| 14 Apr 2021 0 Comments |455 Views |Courtesy

കൊച്ചി : മലയാളക്കരയുടെ കാര്‍ഷികോത്സവമാണ് തുല്യമായത് എന്ന അര്‍ഥം വരുന്ന വിഷു. രാത്രിയും പകലും തുല്യമായ ദിവസം. സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി വിഷു ആഘോഷത്തിലാണ് മലയാളി ഇന്ന്. വിഷു കണി കണ്ടും കൈനീട്ടം കൊടുത്തും മലയാളി ഇന്ന് ഉണര്‍ന്നു. ഗുരുവായൂരും ശബരിമലയും പത്മനാഭസ്വാമി ക്ഷേത്രവും അടക്കം എല്ലാ അമ്ബലങ്ങളിലും വിഷുകണി ദര്‍ശനത്തിന് ആളുകളെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ ആഘോഷ പൊലിമ ഒട്ടും കുറച്ചിട്ടില്ല. എല്ലാ മാന്യവായനക്കാര്‍ക്കും എക്​സ്പ്രസ് മലയാളം ഓണ്‍ലൈന്‍ ടീമിന്റെ നന്മ നിറഞ്ഞ വിഷു ആശംസകള്‍.

വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറന്നത്. മേടം ഒന്നിന് മേടവിഷുവും തുലാം ഒന്നിന് തുലാ വിഷുവും ഉണ്ട്. കേരളത്തോടൊപ്പം അയല്‍ സംസ്ഥാനങ്ങളിലും അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലം അടുത്ത ഒരുകൊല്ലം നിലനില്‍ക്കുമെന്ന വിശ്വാസവുമുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണ് വിഷു എന്നാണ് പ്രധാന ഐതിഹ്യം.

വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കളി എന്നിവ വിഷുവിനോട് ബന്ധപ്പെട്ടവയാണ്. തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറച്ച്‌, അലക്കിയ മുണ്ടും പൊന്നും വാല്‍കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടക്കയും വെറ്റിലയും കണ്‍മഷിയും ചാന്തും സിന്ദൂരവും നാരങ്ങയും കത്തിച്ച നിലവിളക്കും തേങ്ങാമുറിയും ശ്രീകൃഷ്ണവിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി പിറകില്‍നിന്ന് കണ്ണുകള്‍ പൊത്തി കൊണ്ടുവന്നാണ് കണികാണിക്കുന്നത്. പിന്നീട് കൈനീട്ടം നല്‍കല്‍.
അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ മലയാളി ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം. ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. ഒരു രാശിയില്‍നിന്നും അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. വിഷുവിനെ സംബന്ധിച്ച്‌ രണ്ട് ഐതീഹ്യങ്ങളാണുള്ളത്.

അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്നാണ് പ്രധാന ഐതീഹ്യം.

രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിന്റെ പ്രവേശിച്ചതിനാല്‍ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത് എന്ന് മറ്റൊരു ഐതീഹ്യം.


COMMENTS

LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.