LATEST NEWS

ദി പ്രീസ്​റ്റ്‌ വിഷുവിന് ആമസോണ്‍ പ്രൈമില്‍​
ദി പ്രീസ്​റ്റ്‌ വിഷുവിന് ആമസോണ്‍ പ്രൈമില്‍​

ദി പ്രീസ്​റ്റ്‌ വിഷുവിന് ആമസോണ്‍ പ്രൈമില്‍​

Posted By ലേഖകന്‍| 11 Apr 2021 0 Comments |179 Views |Courtesy

കൊച്ചി: മമ്മുട്ടിയെ കേന്ത്രകഥാപാത്രമാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്​ത ഹൊറര്‍ ത്രില്ലെര്‍ ചിത്രം ദി പ്രീസ്​റ്റ്‌ ഏപ്രില്‍ 14 മുതല്‍ ആമസോണ്‍ പ്രൈം വഴി ഓ ടി ടി റിലീസിനൊരുങ്ങുന്നു. തീയ്യറ്ററുകളില്‍ വന്‍ വിജയമായി മാറിയ ചിത്രം ‌മാര്‍ച്ച് 4 നായിരുന്നു തീയ്യറ്ററുകളില്‍ റിലീസ് ചെയ്​തത്. മഞ്ജു വാരിയര്‍ ആയിരുന്നു ചിത്രത്തില്‍ നായിക. മമ്മൂട്ടിയും മഞ്ജു വാരിയരും ഒരുമിച്ചഭിനയിക്കുന്ന ആദ്യത്തെ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കേസന്വേഷണങ്ങളില്‍ തല്‍പരനായ അസാമാന്യ കഴിവുകളുള്ള ഒരു പുരോഹിതന്റെയും,അദ്ദേഹം അന്വേഷിക്കുന്ന കേസുകളിലൂടെയുമു​ള്ള യാത്രയാ​ണ് സിനിമയുടെ കഥാപശ്ചാത്തലം. മമ്മൂട്ടി, മഞ്ജു വാരിയര്‍​ എന്നിവരെ കൂടാതെ ബേബി മോണിക്ക, നിഖില വിമല്‍, സാനിയ അയ്യപ്പന്‍, രമേഷ് പിഷാരടി, ജഗദീഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, ആര്‍ ഡി ഇല്യൂമിനേഷന്‍സ് എന്നീ കമ്പനിയുടെ ബാന്നറില്‍ ആന്റോ ജോസഫ്, ഉണ്ണികൃഷ്ണന്‍ ബി.വി എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.