LATEST NEWS

കേരളം ഇന്ന് വിധിയെഴുതും
കേരളം ഇന്ന് വിധിയെഴുതും

കേരളം ഇന്ന് വിധിയെഴുതും

Posted By സ്വന്തം ലേഖകന്‍| 06 Apr 2021 0 Comments |185 Views |Courtesy

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തിനെതിരെ വിധിയെഴുതാന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. ആകെയുള്ള 2.74 കോടി വോട്ടര്‍മാര്‍ 140 നിയമസഭാ മണ്ഡലങ്ങളിലായും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെയും ഉള്‍പ്പെടെ 957 സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്ന് നിര്‍ണയിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. നക്സല്‍ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.

ഇന്നലെ നിശബ്ദ പ്രചരണം അവസാനിച്ചപ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയക്കാറ്റ് യുഡിഎഫിന് അനുകൂലമാണ്. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും ഭരണരംഗത്ത് പിണറായി വിജയന്റെ ഏകാധിപത്യം ഇടതുപക്ഷത്തോട് ഇതുവരെ ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരില്‍ പോലും അസ്വസ്ഥത സൃഷ്ടിച്ചുവെന്നുമുള്ള വിലയിരുത്തലാണ് പൊതുവേയുള്ളത്. വടക്കന്‍ കേരളത്തില്‍ ഇരുമുന്നണികളും ബലാബലമെത്തും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് തരംഗമുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രകടന പത്രികയിലെ ഉറപ്പുകള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമായി എന്നതാണ് യുഡിഎഫിന്റെ സാധ്യതകളെക്കുറിച്ചുള്ള ആദ്യത്തെ വിലയിരുത്തല്‍.

ന്യായ് പദ്ധതിയിലൂടെ പ്രതിമാസം 6000 രൂപ നല്‍കുമെന്ന വാഗ്ദാനത്തിന് പാവപ്പെട്ട കുടുംബങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് വോട്ടര്‍മാരില്‍ പ്രകടമാണ്. പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളായി അണിനിരത്തിയ കോണ്‍ഗ്രസിന്റെ പരീക്ഷണം പൊതുവേ സ്വീകരിക്കപ്പെട്ടു. ദേശീയതലത്തില്‍ ബിജെപിക്ക് എതിരെ പോരാടാന്‍ കോണ്‍ഗ്രസ് കേരളത്തില്‍ ശക്തിപ്രാപിക്കണമെന്ന വികാരം ജനങ്ങളിലുണ്ട്. അതിനാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ അന്തരീക്ഷം ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് ആകെയുള്ള 40,771 ബൂത്തുകളില്‍ പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലായുള്ള 298 എണ്ണം നക്സല്‍ ബാധിത മേഖലകളിലാണ്. ഇവിടങ്ങളില്‍ ഉള്‍പ്പെടെ പ്രശ്ന സാധ്യതയുള്ള ബൂത്തുകളില്‍ കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട്. ഇതിനായി 150 കമ്പനി കേന്ദ്ര സേനയാണ് രംത്തുള്ളത്. കൂടാതെ 59,292 കേരള പൊലിസിന്റെ ഉദ്യോഗസ്ഥരും സുരക്ഷ ഒരുക്കുന്നുണ്ട്. സംസ്ഥാനത്തെ 481 പൊലിസ് സ്റ്റേഷനുകളെ 142 തെരഞ്ഞെടുപ്പ് സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ പൊലിസ് മേധാവിമാര്‍ നേതൃത്വം വഹിക്കും. പൊലിസിന്റെ വിവിധ പട്രോള്‍ സംഘങ്ങള്‍ക്കു പുറമേ, നക്സല്‍ബാധിത പ്രദേശങ്ങളില്‍ സ്പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ്, തണ്ടര്‍ബോള്‍ട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോണ്‍ സംവിധാനവും സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

ഒരു ബൂത്തില്‍ പരമാവധി 1,000 പേര്‍ക്ക് മാത്രമാണ് വോട്ടിങ് സൗകര്യം സജ്ജമാക്കിയിട്ടുള്ളത്. കൊവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ ശരീരോഷ്മാവ് പരിശോധിക്കും. ക്രമത്തിലധികം ശരീരതാപമുള്ളവരെ മാറ്റി നിറുത്തി ഒരു മണിക്കൂറിനു ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതലായാല്‍ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.