LATEST NEWS

രാജ്യത്തു വാക്സിനേഷൻ കൂടുതൽ വിപുലപ്പെടുത്തണം : ഐ എം എ
രാജ്യത്തു വാക്സിനേഷൻ കൂടുതൽ വിപുലപ്പെടുത്തണം : ഐ എം എ

രാജ്യത്തു വാക്സിനേഷൻ കൂടുതൽ വിപുലപ്പെടുത്തണം : ഐ എം എ

Posted By സ്വന്തം ലേഖകന്‍| 06 Apr 2021 0 Comments |509 Views |Courtesy

ന്യൂഡൽഹി : രാജ്യത്തു കോവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിനേഷൻ കൂടുതൽ വിപുലപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ ) പ്രധാനമന്ത്രിക്ക് കത്തയച്ചു . അതിനായി 18 വയസിനു മുകളിൽ പ്രായം ഉള്ള എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകണം എന്നാണ് ഐ എം എ പ്രധാനമായും ചൂണ്ടിക്കാട്ടിയ വിഷയം. നിലവിൽ രാജ്യത്തു 45 വയസിനു മുകളിൽ പ്രായം ഉള്ളവർക്കാണ് കോവിഡ് പ്രീതിരോധ കുത്തിവെപ്പ് നടത്തുന്നത്.

വാക്സിന്റെ വിതരണത്തിൽ കൂടുതൽ സ്വകാര്യ ക്ലിനിക്കുകളെയും സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തണം എന്നും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നവർക്ക് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം എന്നും കത്തിൽ പറയുന്നുണ്ട്. കൂടാതെ സിനിമ തീയറ്റർ, സാംസ്‌കാരിക – മതപരമായ ചടങ്ങുകൾ, കായിക പരിപാടികൾ എന്നിവ നടത്തുന്ന സ്ഥലങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തുക എന്നും ഐ എം എ കത്തിൽ പരാമർശിച്ചു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.