പെന്‍ഷന്‍പ്രായം: യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
പെന്‍ഷന്‍പ്രായം: യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

പെന്‍ഷന്‍പ്രായം: യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Posted By Online desk| 01-Nov-2022 0 Comments |102 Views |Courtesy

പാലക്കാട്: പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ പാലക്കാട് പറഞ്ഞു. 

വിഷയത്തില്‍ ഒരക്ഷരവും പ്രതികരിക്കാത്ത ഡിവൈഎഫ്ഐ പിണറായി ഫാന്‍സ് അസോസിയേഷനായി മാറിയെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

ലക്ഷക്കണക്കിന് യുവാക്കളുടെ തൊഴില്‍ സ്വപ്നം ഇല്ലാതാക്കാനുള്ള ഉത്തരവാണ് പുറത്തുവന്നത്. ഈ ഉത്തരവ് പിന്‍വലിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. യുവതി യുവാവിന് കൊടുത്ത കഷായം പോലെയാണ് സര്‍ക്കാരിന്‍റെ ഉത്തരവ് എന്നും ഷാഫി പറഞ്ഞു. 


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.