LATEST NEWS

മമ്മൂട്ടി ചിത്രം ‘വൺ’ തീയേറ്ററുകളിൽ

Posted By ലേഖകന്‍| 28 Mar 2021 0 Comments |206 Views |Courtesy

തിരുവനന്തപുരം: മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ വൺ തീയേറ്ററുകളിൽ . കേരളരാഷ്ട്രീയപശ്ചാത്തലത്തിൽ വരുന്ന സിനിമയിൽ മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമുള്ള മമ്മൂട്ടിയുടെ പൊളിറ്റിക്കൽ പശ്ചാത്തലത്തിലുള്ള സിനിമ എന്ന നിലയിലും പ്രീസ്റ്റിന്റെ വലിയ വിജയവും വണ്ണിനുമേലുള്ള ആരാധകരുടെ പ്രദീക്ഷ വർധിപ്പിക്കുന്നതാണ് .

ഇച്ഛായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബോബി -സഞ്ജയ് കൂട്ടുകെട്ടിൽ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥനാണ് സംവിധാനം ചെയ്തിരിക്കുന്നത് . വൈദി സോമസുന്ദരം ഛായാഗ്രഹണവും നിഷാദ് എഡിറ്റിംഗും നിർവഹിക്കുന്നു .മുരളി ഗോപി , ജോജു ജോർജ് , ജഗദീഷ് , രഞ്ജിത്ത് , സലിം കുമാർ , നിമിഷ സജയൻ തുടങ്ങി വൻ താര നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നു .


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.