LATEST NEWS

ചാൻസലർ അവാർഡ് 2020 മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക്
ചാൻസലർ അവാർഡ് 2020 മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക്

ചാൻസലർ അവാർഡ് 2020 മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക്

Posted By ലേഖകന്‍| 28 Mar 2021 0 Comments |175 Views |Courtesy

കോട്ടയം: കേരളത്തിലെ മികച്ച സർവ്വകലാശാലകൾക്ക് നൽകിവരുന്ന ചാൻസലർ അവാർഡ് 2020 മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലക്കൊപ്പമാണ് ഈ അവാർഡ് ഇത്തവണ മഹാത്മാഗാന്ധി സർവ്വകലാശാല പങ്കിടുന്നത്. 2016 ലും 2018 ലും ഈ അവാർഡ് മഹാത്മാഗാന്ധി സർവ്വകലാശാലക്ക് ലഭിച്ചിരുന്നു. കേരളത്തിലെ സർവ്വകലാശാലകൾക്കിടയിൽ ഏറ്റവും ഉയർന്ന 3.24 പോയിന്റുകളോടെ NAAC ന്റെ A ഗ്രേഡ് ആണ് മഹാത്മാഗാന്ധി സർവ്വകലാശാലക്കുള്ളത്.

നാഷണൽ ഇൻസ്ടിട്യൂഷൻ റാങ്കിങ് ഫ്രെയിംവർക് (NIRF) പട്ടികയിൽ 30 സ്ഥാനങ്ങൾക്കുള്ളിൽ നിലകൊള്ളുന്ന മഹാത്മാഗാന്ധി സർവ്വകലാശാല ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് മന്ത്രാലയം നടത്തുന്ന അടൽ റാങ്കിങ് ഓഫ് ഇൻസ്ടിട്യൂഷൻസ് ഓൺ ഇന്നോവഷൻ അച്ചീവ്മെൻറ്സ് (ARIIA) ൽ രാജ്യത്തെ ഉയർന്ന 25 സർവ്വകലാശാലകളിൽ ഉൾപ്പെടുന്നു.

ടൈംസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2019 ൽ 601- 800 ബാൻഡ് വിട്ത്തിൽ ഉൾപ്പെട്ട മഹാത്മാഗാന്ധി സർവ്വകലാശാല ഇന്ത്യാ ടുഡേ – MDRA റാങ്കിങ്ങിൽ ഇന്ത്യയിൽ 6 ആം സ്ഥാനത്തും കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) റാങ്കിങ്ങിൽ 13 ആം സ്ഥാനത്തും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടെക്നോളജി ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് (NISTADS) ന്റെ ശാസ്ത്ര സാങ്കേതിക h ഇൻഡക്സ് പട്ടികയിൽ 19 ആം സ്ഥാനത്തും പ്രൊമോഷൻ ഓഫ് യൂണിവേഴ്സിറ്റി റിസർച്ച് ആൻഡ് സയന്റിഫിക് എക്സലൻസ് (PURSE) ൽ ഉൾപ്പെട്ട 29 സർവ്വകലാശാലകളിൽ 8 ആം സ്ഥാനത്തും ഉൾപ്പെട്ടിട്ടുണ്ട്.

2021 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ എമെർജിങ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ലോകോത്തര സർവ്വകലാശാലകൾക്കൊപ്പം 141 ആം സ്ഥാനത്ത് ഇടംപിടിച്ച മഹാത്മാഗാന്ധി സർവ്വകലാശാല ടി റാങ്കിങ്ങിൽ ഉൾപ്പെട്ട 63 ഇന്ത്യൻ സർവ്വകലാശാലകളിൽ 8 ആം സ്ഥാനവും കേരളത്തിലെ സർവ്വകലാശാലകളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.