LATEST NEWS

മാധ്യമ സർവ്വേകൾ ജനവികാരം അട്ടിമറിക്കാനോ?
മാധ്യമ സർവ്വേകൾ ജനവികാരം അട്ടിമറിക്കാനോ?

മാധ്യമ സർവ്വേകൾ ജനവികാരം അട്ടിമറിക്കാനോ?

Posted By Raju| 22 Mar 2021 0 Comments |290 Views |Courtesy

ഭരണപക്ഷത്തിന് എതിരായ ജനവികാരം അട്ടിമറിക്കുവാൻ ബോധപൂർവം സംഘടിതമായ ശ്രെമത്തിന്റെ ഭാഗമാണ് സർവ്വേകളെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന ശരിയോ? ഇലക്ഷന് നാമനിർദേശ പത്രികകൾ സമർപ്പിച്ചു കഴിഞ്ഞ് ചിഹ്നങ്ങൾ ലഭിച്ച് കഴിയുന്നതോടുകൂടി ഓരോ പാർട്ടികളുടെയും സ്ഥാനാർത്ഥികളെ കുറിച്ച് ഓരോരുത്തർക്കും ഇപ്പോൾ വളരെ എളുപ്പം അറിയുവാൻ സാധിക്കുന്നുണ്ട്. എന്നിട്ടും എന്തിനാണ് എല്ലാ സ്ഥാനാർഥികളും വളരെ ആഘോഷ പൂർവ്വമായ ഇലക്ഷൻ പ്രചരണങ്ങൾ നടത്തുന്നത്. കാരണം ഇപ്പോഴും ജയിക്കുവാൻ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്ന ഒരു രീതി നല്ലൊരു വിഭാഗം പിന്തുടരുന്നുണ്ട്. ഇവിടെ ആണ് മാധ്യമ സർവ്വേകളുടെ പ്രസക്തി. ഇടതുപക്ഷം മാധ്യമ സ്ഥാപനങ്ങളെ വിലയ്ക്കെടുത്തു കൊണ്ട് നടത്തുന്ന സർവ്വേകൾ യഥാർത്ഥത്തിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ അല്ല. ഇടതുപക്ഷം ജയിക്കും, തുടർ ഭരണം വരും എന്ന് ജനമനസ്സുകളിലേക്ക് ആഴത്തിൽ എത്തിക്കുവാൻ വേണ്ടി ഈ സർവ്വകളെ ഉപയോഗിക്കുന്നു. മാധ്യമങ്ങൾ മാധ്യമ ധർമ്മം വെടിഞ്ഞ് പണത്തിനും അധികാരത്തിനും സമ്മർദ്ദങ്ങൾക്കും വഴങ്ങി ഇടതുപക്ഷ അനുകൂല സർവ്വെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നു. ഉദാഹരണമായി കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും കേരളത്തിൽ ചില ഏജൻസികൾ ഇടതു മുന്നണിക്ക് വേണ്ടി ഇതെ തന്ത്രം പയറ്റിയിരുന്നു. അന്നത് പാളിപ്പോയത് എല്ലാവരും കണ്ടതാണ്. കേരളത്തിന്റെ വോട്ടർമാരിൽ ഒരു ശതമാനം പോലും പങ്കെടുക്കാത്ത സർവ്വേകൾ ആണ്‌ ഇവ. ജനതയുടെ തലച്ചോറുകൾ ഒരു മാധ്യമത്തിനും പണയപ്പെടുത്താതിരിക്കുകയാണ് ഏറ്റവും നല്ലത്. പ്രചാരണങ്ങൾക്ക് പിന്നാലെ പോകാതെ ചിന്തിച്ച് വോട്ട് രേഖപ്പെടുത്തുക. 5 വർഷങ്ങൾ കൂടുമ്പോൾ കിട്ടുന്ന ഈ അധികാരം ആർക്കും പണയപ്പെടുത്താതെ സമാധാനത്തിനും ഐശ്വര്യ കേരളത്തിൽ വേണ്ടി വോട്ട് രേഖപ്പെടുത്തുകയാണ് ചെയ്യേണ്ടത്.


COMMENTS

LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.