LATEST NEWS

കോവിഡ് വാക്സീൻ സ്വീകരിച്ചശേഷം മദ്യപിക്കാമോ? ആന്റിബോഡിയെ എങ്ങനെ ബാധിക്കും?
കോവിഡ് വാക്സീൻ സ്വീകരിച്ചശേഷം മദ്യപിക്കാമോ? ആന്റിബോഡിയെ എങ്ങനെ ബാധിക്കും?

കോവിഡ് വാക്സീൻ സ്വീകരിച്ചശേഷം മദ്യപിക്കാമോ? ആന്റിബോഡിയെ എങ്ങനെ ബാധിക്കും?

Posted By Raju| 07 Mar 2021 0 Comments |178 Views |CourtesyManorama News

കോവിഡ് വാക്സീൻ സ്വീകരിച്ചശേഷം മദ്യപിക്കാമോ? ആന്റിബോഡിയെ എങ്ങനെ ബാധിക്കും?

വാക്സീൻ വിതരണം തുടങ്ങി ഒന്നര മാസം പിന്നിടുമ്പോള്‍ വാക്സിനേഷനു മുൻപും ശേഷവുമുള്ള മദ്യപാനത്തെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു സംശയം നിലനില്‍ക്കുന്നത്. ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങൾ ഒന്നുംതന്നെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറത്തിറക്കിയിട്ടുമില്ല. എന്നാൽ വാക്സീൻ സ്വീകരിച്ച്, അടുത്ത ആറാഴ്ച മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യ വിശദീകരിക്കുകയാണ് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍.

വാക്സീൻ സ്വീകരിച്ചശേഷം മദ്യപാനം പാടില്ല എന്നതു സംബന്ധിച്ച് പഠനങ്ങൾ ഉണ്ടോ?

റഷ്യയിൽ സ്പുട്നിക് 5 വാക്സീൻ വികസിപ്പിച്ച ഗമേലയ നാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഡ് വാക്സീൻ സ്വീകരിച്ചതിനുശേഷമുള്ള മദ്യപാനത്തെക്കുറിച്ച് ആദ്യം നിർദേശം പുറത്തിറക്കിയത്. പ്രതിരോധ വാക്സീൻ സ്വീകരിച്ച് ആറ് ആഴ്ച (42 ദിവസം) മദ്യപാനം ഒഴിവാക്കണം എന്നായിരുന്നു നിർദേശം.

ആദ്യ ഡോഡ് എടുത്ത് നാല് ആഴ്ചകൾക്കുശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. ഇതിനുശേഷം രണ്ടാഴ്ച കൂടി വേണം വാക്സീന്റെ പൂർണഫലം ലഭിക്കാൻ. ഇക്കാലയളവിൽ മദ്യപാനം പൂർണമായും ഒഴിവാക്കുന്നതാണ് ഉചിതമെന്നായിരുന്നു ഗമേലയയിലെ ഗവേഷകരുടെ നിർദേശം.

വാക്സീൻ സ്വീകരിച്ചശേഷം മദ്യപിച്ചാൽ ഉണ്ടാകുന്ന പ്രശ്നം?

 

മദ്യപാനം മനുഷ്യശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ താൽക്കാലികമായി കുറയ്ക്കും (ഇമ്യൂണോ സപ്പ്രഷൻ). സ്വാഭാവികമായും വാക്സീന്റെ പ്രവർത്തനങ്ങളെയും ഇതു ബാധിക്കും. ആന്റിബോഡിയുടെ അളവിൽ കുറവുണ്ടായേക്കാം. കേരളത്തിലെ മദ്യപാന രീതി പ്രത്യേകിച്ചും കോവിഡ് പ്രതിരോധത്തെ ദോഷകരമായി ബാധിക്കുന്നതാണ്

   

 


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.