മേയര്‍ ആര്യ രാജേന്ദ്രനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം
മേയര്‍ ആര്യ രാജേന്ദ്രനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം

മേയര്‍ ആര്യ രാജേന്ദ്രനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം

Posted By Web Team| 07-Nov-2022 0 Comments |465 Views |Courtesy

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം. കത്തു വിവാധവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിഷേധം നട‌ക്കുന്നത്.

പ്രധാനപ്പെട്ട കവാടം മറികടന്ന് ഓടിക്കയറിയാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ശ്രമിച്ചു.ഇവരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കുകയായിരുന്നു.യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരും രംഗത്തെത്തി.

ഈ കാലത്ത് വ്യാജക്കത്ത് നിര്‍മിക്കുക പ്രയാസമുള്ള കാര്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. നിയമനത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. എഡിറ്റ് ചെയ്യപ്പെട്ട കോപ്പിയാണ് താന്‍ കണ്ടത്. കണ്ടന്‍റ് വ്യക്തമാകുന്ന രൂപത്തിലാണ് അത് എടുത്തിട്ടുള്ളത്. അത്ര ഗൗരവമേറിയ വിഷയമായതിനാലാണ് ആഭ്യന്തര മന്ത്രിയുടെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കിയതെന്നും മേയര്‍​ ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. 


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.