തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണസമിതി പിരിച്ചുവിടണം: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണസമിതി പിരിച്ചുവിടണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണസമിതി പിരിച്ചുവിടണം: കെ.സുരേന്ദ്രന്‍

Posted By Web Team| 05-Nov-2022 0 Comments |68 Views |Courtesy

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു ഔദ്യോഗിക കത്തയച്ച മേയര്‍ ആര്യ രാജേന്ദ്രന്‍റെ നേത‍ൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 


തിരുവനന്തപുരം കോര്‍പറേഷനില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ഒഴിവുണ്ടെങ്കില്‍ അത് ഫില്ല് ചെയ്യേണ്ടത് സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പനാണോയെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു. സത്യപ്രതിഞ്ജാലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയര്‍ക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. എല്ലായിടത്തും സിപിഎം പ്രവര്‍ത്തകരായാല്‍ മാത്രം ജോലി എന്ന പിണറായി സര്‍ക്കാരിന്‍റെ നയം തന്നെയാണ് തിരുവനന്തപുരം കോര്‍പറേഷനും പിന്തുടരുന്നത്. കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന യുവജനങ്ങളോടുള്ള വെല്ലുവിളിയാണിത്. 

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി കിട്ടണമെങ്കില്‍ സിപിഎം ആകുകയോ സിപിഎം നേതാക്കളുടെയോ മന്ത്രിമാരുടെയോ ബന്ധുക്കളാകുകയോ ചെയ്യണമെന്ന ഭീകരാവസ്ഥയിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഭരണസമിതി പിരിച്ചുവിട്ടില്ലെങ്കില്‍ വലിയ ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.