മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Posted By Web Team| 05-Nov-2022 0 Comments |78 Views |Courtesy

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്പെടുന്നതിനൊപ്പം ചക്രവാതചുഴിയുടെ സ്വാധീനമുള്ളതിനാല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കാസര്‍ഗോഡ്, കണ്ണൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലൊ അലര്‍ട്ടാണ്. കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

തെക്കന്‍ ആന്‍ഡമാന്‍ കടലിനും, തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴില്‍ നിന്ന്  തെക്ക് ആന്‍ഡമാന്‍ കടല്‍ വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. നവംബര്‍ 9-ാം തീയതിയോടെ ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.