LATEST NEWS

രണ്ടാം പിണറായി മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു

Posted By സ്വന്തം ലേഖകന്‍| 18 May 2021 0 Comments |92 Views |Courtesy

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സി.പി.എം മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഷൈലജയെ ഒഴിവാക്കി പതിനൊന്നു മന്ത്രിമാരുടെ പേരുകള്‍ സി.പി.എം പ്രഖ്യാപിച്ചു. എം.ബി രാജേഷ് ആണു സ്പീക്കര്‍ സ്ഥാനാര്‍ഥി. ശൈലജയെ മന്ത്രിസഭയില്‍ നിലനിര്‍ത്തണമെന്ന ആവശ്യത്തിനു ഒരു ഘടകത്തിലും ഭൂരിപക്ഷ പിന്തുണ കിട്ടിയില്ല. കോവിഡ് പ്രതിരോധ- പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തയായ ഷൈലജയെ ഒഴിവാക്കാനുള്ള പ്രമേയം പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ കോടിയേരി ബാലകൃഷ്ണനാണ് അവതരിപ്പിച്ചത്. അവൈലബിള്‍ പിബി കൈക്കൊണ്ട തീരുമാനം കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

പിണറായി വിജയനെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറായി ഏക കണ്ഠമായി തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ ഭര്‍ത്താവ് പി.എം. മുഹമ്മദ് റിയാസ്, പാര്‍ട്ടി ആക്റ്റിംഗ് സെക്രട്ടറി എ. വി ജയരാഘവന്‍റെ ഭാര്യ ഡോ. ആര്‍. ബിന്ദു എന്നിവര്‍ പട്ടികയിലുണ്ട്. എം.വി. ഗോവിന്ദന്‍, വി.എന്‍. വാസവന്‍, കെ. എന്‍. ബാലഗോപാല്‍, വീണാ ജോര്‍ജ്, വി. ശിവന്‍ കുട്ടി, കെ. രാധാകൃഷ്ണന്‍, പി. രാജീവ്. സജി ചെറിയാന്‍, വി.അബ്ദു റഹിമാന്‍ എന്നിവരാണു പുതിയ മന്ത്രിമാര്‍.

പാർടി വിപ്പായി കെ.കെ.ശൈലജയെയും. പാർലമെൻ്ററി പാർടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.