LATEST NEWS

സി.പി.ഐ മന്ത്രിമാരെ പ്രഖ്യാപിച്ചു

Posted By സ്വന്തം ലേഖകന്‍| 18 May 2021 0 Comments |93 Views |Courtesy

തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരെ പ്രഖ്യാപിച്ചു. കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവരാണു മന്ത്രിമാര്‍. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും. സിപിഐയിലെ ആദ്യത്തെ വനിതാ മന്ത്രിയാണ് ചിഞ്ചുറാണി.

നിയമസഭാ ലീഡറായി ഇ. ചന്ദ്രശേഖരനെ തെരഞ്ഞെടുത്തു. എംഎന്‍ സ്മാരകത്തില്‍ കൂടിയ പാര്‍ട്ടി സെക്രട്ടേറിയറ്റും സംസ്ഥാന കൗണ്‍സിലുമാണ് മന്ത്രിമാരെ തീരൂമാനിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.