ഉമ്മന്‍ ചാണ്ടി അനുശോചിച്ചു
ഉമ്മന്‍ ചാണ്ടി അനുശോചിച്ചു
അനുശോചിച്ചു
അനുശോചിച്ചു

ഉമ്മന്‍ ചാണ്ടി അനുശോചിച്ചു

Posted By Web Team| 05-Nov-2022 0 Comments |245 Views |Courtesy

കവിയും നോവലിസ്റ്റുമായ ടി.പി.രാജീവിന്റെ അകാലത്തിലുള്ള വേര്‍പാട് ഏറെ വേദനാജനകമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂടുതല്‍ സര്‍ഗസൃഷ്ടികള്‍ അദ്ദേഹത്തില്‍നിന്ന് സാംസ്‌കാരികലോകം കാത്തിരിക്കുമ്പോഴാണ് മരണം കടന്നുവന്നത്.  ചരിത്രവും ഭാവനയും ഇടകലര്‍ന്ന അദ്ദേഹത്തിന്റെ നോവലുകളെ ഇരുകൈയും നീട്ടിയാണ് സര്‍ഗകേരളം സ്വീകരിച്ചത്.

ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിരുന്ന രാജീവന്‍ മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പബ്ലിക് റിലേഷന്‍സ് ഓഫീസറും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാംസ്‌കാരിക മന്ത്രിയുടെ  ഉപദേഷ്ടാവുമായിരുന്നു.

രാജീവിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും അഗാധമായ ദുഃഖത്തില്‍ പങ്കുവരുന്നു ആദരാഞ്ജലികള്‍.


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.