LATEST NEWS

ഗാന്ധി ഹരിത സമൃദ്ധി പച്ചക്കറി വിളവെടുപ്പ്.

Posted By വെബ് ഡെസ്​ക്| 15 May 2021 0 Comments |110 Views |Courtesy

 
അയ്യന്തോൾ:  ഗാന്ധി ഹരിത സമൃദ്ധിയുടെ നേതൃത്വത്തിൽ അയ്യന്തോൾ കോവിലകപറമ്പിൽ നടത്തിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യ്തു. അയ്യന്തോൾ മേഖലയിലെ കാട് പിടിച്ച് സ്ഥലങ്ങൾ ഏറ്റെടുത്തു കൊണ്ടാണ് ഗാന്ധി ഹരിത സമൃദ്ധി പച്ചക്കറികൃഷി ആരംഭിച്ചത്.
മഹാമാരിയുടെ പശ്ചാത്തലത്തിൽ വിളവെടുത്ത പച്ചക്കറികൾ പ്രദേശവാസികൾക്ക് സൗജന്യമായി കൈമാറി.
 
തുടർന്നും ലഭിക്കുന്ന പച്ചക്കറികൾ സൗജന്യമായി പ്രദേശവാസികൾക്ക് നൽകും. ചടങ്ങിൽ ഗാന്ധി ഹരിത സമൃദ്ധിയുടെ അയ്യന്തോൾ മണ്ഡലം കോഡിനേറ്റർ ഷാജു ചേലാട്ട്, ആർ.മണികണ്ഠൻ, സുഭാഷ് ഒ.കെ എന്നിവർ പങ്കെടുത്തു.
 
 
 
 
 
 
 
 
 
 


COMMENTS

LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.