LATEST NEWS

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവരുടെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ

Posted By സ്വന്തം ലേഖകന്‍| 15 May 2021 0 Comments |100 Views |Courtesy

തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ളവരുടെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. മുൻഗണനാടിസ്ഥാനത്തിലായിരിക്കും വാക്സിൻ വിതരണമെന്നും ശനിയാഴ്ച മുതൽ വാക്സിനേഷൻ രജിസ്ട്രേഷൻ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വെക്തമാക്കി.

കേരള സർക്കാർ പണം കൊടുത്തു വാങ്ങിയ ആദ്യ ബാച്ച് കൊവിഷീൽഡ്, കൊവാക്സിൻ വാക്സിനുകൾ സംസ്ഥാനത്ത് എത്തിയ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ വാക്സിനേഷൻ തുടങ്ങുന്നത്. മെയ് 1 മുതൽ രാജ്യത്ത് 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കേന്ദ്രസർക്കാർ വാക്സിനേഷന് അനുമതി നൽകിയിരുന്നെങ്കിലും വാക്സിൻ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഇതുവരെ വാക്സിനേഷൻ ആരംഭിച്ചിരുന്നില്ല. എന്നാൽ സംസ്ഥാന സർക്കാർ പണം കൊടുത്തു വാങ്ങിയ വാക്സിൻ 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കു തന്നെ ഉപയോഗിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചു.

45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള മൂന്നര ലക്ഷം ഡോസ് കൊവിഷീൽഡ്, 1.37 ലക്ഷം ഡോസ് കൊവാക്സിൻ എന്നിവയാണ് കേരളത്തിലെത്തിയത്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും കൊവിഡ് 19 സാഹചര്യത്തിൽ മുന്നിട്ടിറങ്ങി പ്രവർത്തിക്കേണ്ട മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്കുമാണ് ആദ്യം വാക്സിൻ വിതരണം നടത്തുക.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.