LATEST NEWS

രാജ്യത്ത് പെട്രോള്‍ വില കുതിക്കുന്നു

Posted By സ്വന്തം ലേഖകന്‍| 14 May 2021 0 Comments |399 Views |Courtesy

ഭോപ്പാല്‍: രാജ്യത്ത് പെട്രോള്‍ വില കുതിക്കുന്നു. പെട്രോളിന് ഡല്‍ഹിയില്‍ ഇന്ന് കൂടുയത് 29 പൈസ. ഡീസലിന് 34 പൈസയും കൂടി. അഞ്ച് സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില ലിറ്ററിനു നൂറ് രൂപ പിന്നിട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ആദ്യമായി നൂറുരൂപ രേഖപ്പെടുത്തിയതെങ്കില്‍ ഇപ്പോള്‍ മധ്യ ഇന്ത്യയിലാണ് ഈ ഉയരത്തിലെത്തിയത്.

മധ്യപ്രദേശ് തലസ്ഥാനത്ത് 100. 38 രൂപയാണ് ഇന്നത്തെ വില. ശ്രീഗംഗാ നഗറില്‍ 103.27 രൂപയാണ് പെട്രോള്‍ വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെട്രോളിന് ലിറ്ററിന് ഇരുപതു രൂപയിലധികം ഉയര്‍ന്നു. ഡീസലിന് 22 രൂപവരെ വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 92.47 രൂപയും ഡീസലിന് 87.45 രൂപയുമാണ് ഇന്നത്തെ വില വില.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.