LATEST NEWS

കെ.എം. ഹംസക്കുഞ്ഞ്
കെ.എം. ഹംസക്കുഞ്ഞ്

കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു

Posted By സ്വന്തം ലേഖകന്‍| 14 May 2021 0 Comments |89 Views |Courtesy

കൊച്ചി: മുന്‍ മേയറും നിയമസഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു. 84 വയസായിരുന്നു. എസ്ആര്‍എം റോഡിലെ വസതിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായിരിക്കെ, 1973 ലാണ് കൊച്ചി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടര വര്‍ഷത്തോളം ഈ ചുമതല നിര്‍വഹിച്ചു.

1982ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയാണ് ഡെപ്യൂട്ടി സ്പീക്കറായത്. കടിഡിസി ഡയറക്റ്റര്‍, വിശാല കൊച്ചി വികസന അഥോരിറ്റി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. ആദ്യകാല കൊച്ചി നഗരസഭയിലും അംഗമായിരുന്നു. നബീസയാണു ഭാര്യ. രണ്ടു മക്കള്‍.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.