LATEST NEWS

മാലിദ്വീപിലെ പ്രവാസികളുടെ പണം തട്ടിയെടുത്തതായി പരാതി

Posted By ലേഖകന്‍| 13 May 2021 0 Comments |396 Views |Courtesy

തിരുവനന്തപുരം: മാലിദ്വീപിലെ പ്രവാസികളുടെ പണം തട്ടിയെടുത്തതായി പരാതി. പണവുമായി കടന്ന ജെസ്സു മൈക്കിൾ രാജ എന്നയാൾ തമിഴ് നാട് തിരുനെൽവേലി ജില്ലയിലെ ഇടിന്തിക്കര സ്വദേശിയാണ്. ഇയാൾ മാർച്ച്‌ മാസം വരെ ഇവിടെ മാലി ദ്വീപിൽ അധ്യാപകനായി ജോലി നോക്കി വരികയായിരുന്നു. എന്നാൽ മാർച്ച്‌ മാസം അവസാനം എമർജൻസി ലീവ് എന്ന് പറഞ്ഞു നാട്ടിലേക്ക് കടന്നു.ബാങ്ക് വിനിമയ നിരക്ക് ഒരു മാലിദ്വീവിയൻ റുഫിയക്ക് 4 രൂപ 20 പൈസ നിർണ്ണയിച്ച സമയത്ത് 4.55,4.65,4.80 എന്നീ മോഹിപ്പിക്കുന്ന നിരക്കുകളിൽ തങ്ങളുടെ നാട്ടിലെ ഏത് അക്കൗണ്ടിലും 10 മുതൽ 30 ദിവസം വരെ സമയത്തിനുള്ളിൽ പൈസ നിക്ഷേപിക്കാമെന്നു പറഞ്ഞാണ് പൈസ സമാഹരിച്ചത്.

ഇങ്ങനെ ലഭിച്ച മൊത്തം പണവുമായി ഇവരിരുവരും ഇപ്പോൾ ഇന്ത്യയി ലേക്ക് കടന്നിരിക്കുകയാണ്. ഈ തട്ടിപ്പിലെ മറ്റൊരു കണ്ണിയാണ് ദേവ സെൽവൻ എന്നയാൾ തിരുനെൽവേലി ജില്ലയിലെ രാധാപുരം താലൂക്കിലെ വള്ളിയൂർ ഗ്രാമത്തിലെ സ്ഥിര താമസകാരനാണ്. ദേവ സെൽവം മാലിദ്വീപ്പിൽ ലാബ് ടെക്‌നിഷ്യനായി ജോലി നോക്കി വരികയായിരുന്നു. ഏതാണ്ട് 10 കോടിയോളം രൂപ ഇവർ ഇരുവരും ചേർന്ന് കടത്തിയതായി സംശയിക്കുന്നു.

അമ്പതോളം ആളുകളുടെ പണം ഇരുവരും കബളിപ്പിച്ച് കൈക്കലാക്കിയെന്നാണ് പരാതി. അന്വേഷണം നടത്തി പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും തമിഴ്നാട് മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് തട്ടിപ്പിനിരയായവർ.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.