മെലോഡിയ-22 നവംബര്‍ 26-നു കോര്‍ക്ക് ബാലിന്‍ഹസ്സിഗ്ഗ് മരിയന്‍ ഹാളില്‍
മെലോഡിയ-22 നവംബര്‍ 26-നു കോര്‍ക്ക് ബാലിന്‍ഹസ്സിഗ്ഗ് മരിയന്‍ ഹാളില്‍

''മെലോഡിയ-22'' നവംബര്‍ 26-നു കോര്‍ക്ക് ബാലിന്‍ഹസ്സിഗ്ഗ് മരിയന്‍ ഹാളില്‍ നടത്തപ്പെടുന്നു.

Posted By Online Desk| 21-Nov-2022 0 Comments |15 Views |Courtesy

അയര്‍ലണ്ടിലെ കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ അഭിമുഖ്യത്തില്‍, ക്രിസ്മസ് രാവുകളെ വരവേല്‍ക്കാനായി എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ, മെലോഡിയ-22 നവംബര്‍ 26-നു കോര്‍ക്ക് ബാലിന്‍ഹസ്സിഗ്ഗ് മരിയന്‍ ഹാളില്‍ (T12 PN2X) വച്ച് നടത്തപ്പെടുന്നു. 
ഈ ഗാനസന്ധ്യയില്‍ അയര്‍ലണ്ടിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും, പ്രൊഫഷണല്‍ ഗ്രൂപ്പുകളില്‍ നിന്നുമുള്ള ക്വയര്‍ ടീമുകള്‍ പങ്കെടുക്കുന്നതാണ്. അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ആളുകള്‍ ഈ ഗാനസന്ധ്യയില്‍ സംബദ്ധിക്കുന്നതാണ്. 
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കി ക്രിസ്തുദേവന്‍റെ ജനനപ്പെരുന്നാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുന്ന ഈ വേളയില്‍,  മെലോഡിയ-2022 പരിപാടിയില്‍ സംബന്ധിക്കുവാന്‍ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്:-

ഫാ. മാത്യു കെ മാത്യു: 089-464-4087

ബിജു മാത്യു: 087-295-3260


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.