LATEST NEWS

 ഡെന്നിസ് ജോസഫ്
ഡെന്നിസ് ജോസഫ്

ഡെന്നിസ് ജോസഫ് അന്തരിച്ചു

Posted By സ്വന്തം ലേഖകന്‍| 11 May 2021 0 Comments |105 Views |Courtesy

കൊച്ചി: മികച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളസിനിമയിലെ എക്കാലത്തേയും സൂപ്പർഹിറ്റുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്. ന്യൂഡൽഹി, രാജാവിന്റെ മകൻ, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചൻ തുടങ്ങി 45-ലേറെ സിനിമകൾ അദ്ദേഹത്തിന്റെ തൂലികയിൽ വിടർന്നു. സിനിമയിൽ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം.

മമ്മൂട്ടിയും മോഹൻലാലും താരപദവിയേലേക്കുയർന്ന സിനിമകളുടെ തിരക്കഥ നിർവഹിച്ച് മലയാള സിനിമയെ വലിയ കച്ചവട വിജയങ്ങളിലേക്ക് നയിച്ചത് ഡെന്നിസ് ജോസഫായിരുന്നു. നമ്പർ 20 മദ്രാസ് മെയിൽ, നായർ സാബ്, ഇന്ദ്രജാലം തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകൾ അദ്ദേഹത്തിന്റേതായുണ്ട്. ഡെന്നിസ് ജോസഫ് ഒരുക്കിയ ‘മനു അങ്കിൾ 1988ൽ ദേശീയപുരസ്കാരം നേടി.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.