LATEST NEWS

റോക്കറ്റാക്രമണം: ഇസ്രയേലില്‍ മലയാളി യുവതി കൊല്ലപ്പെട്ടു

Posted By വീക്ഷണം| 11 May 2021 0 Comments |105 Views |Courtesyവീക്ഷണം

ടെല്‍ അവീവ്/ഇസ്രായേൽ: ഔദ്യോഗിക സേനയും ഹമാസും തമ്മില്‍ സംഘര്‍ഷവും സംഘട്ടനവും രൂക്ഷമായ ഇസ്രേലിലുണ്ടായ റോക്കറ്റാക്രമണത്തില്‍ കുട്ടികളടക്കം 28 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരു മലയാളിയും ഉണ്ടെന്നു വിവരം ലഭിച്ചു. അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണു മലയാളി യുവതി കൊല്ലപ്പെട്ടത്. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ്  കൊല്ലപ്പെട്ടതെന്നു നാട്ടില്‍ വിവരം ലഭിച്ചു. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഒരു ഇസ്രായേൽ യുവതിയും കൊല്ലപ്പെട്ടതായാണ് വിവരം. 

തിങ്കളാഴ്ച വൈകുന്നേരം മുതലാണ് ആക്രമണം രൂക്ഷമായത്. ഗാസ മേഖലയില്‍ ഇസ്രയേല്‍ സേന നീരീക്ഷണം ശക്തമാക്കിയിരുന്നു. അതിനിടെ ഹമാസിന്‍റെ ചില നീക്കങ്ങളെ ചെറുക്കുകയും ചെയ്കു. ഇതില്‍ പ്രകോപിതരായ ഹമാസ് റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു. തീര ദേശ നഗരങ്ങളായ അഷ്ദോദ്, അഷ്കലോണ്‍ എന്നിവിടങ്ങളിലാണ് റോക്കറ്റുകള്‍ പതിച്ചത്. അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ 137 റോക്കറ്റുകള്‍ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു.

അതിനൊന്ന് അഷ്കലോണില്‍ സൗമ്യ സന്തോഷ് ജോലിക്കു നിന്ന വീടിനു മുകളിലാണ് പതിച്ചത്. വീട് പൂര്‍ണമായി തകര്‍ന്നു. ഇവിടെയുണ്ടായിരുന്ന തദ്ദേശീയ യുവതിയും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൊത്തം ഒന്‍പതു കുട്ടികളും കൊല്ലപ്പെട്ടെന്നാണു വിവരം. 


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.