LATEST NEWS

ആരോഗ്യ മന്ത്രി കെ കെ ശൈലജ
ആരോഗ്യ മന്ത്രി കെ കെ ശൈലജ

പ്രോട്ടോക്കോള്‍ പാലിച്ചാല്‍ രണ്ടാഴ്‌ച്ചകൊണ്ട്‌ കേസുകള്‍ കുറയ്‌ക്കാമെന്ന്‌ ആരോഗ്യ മന്ത്രി

Posted By ലേഖകന്‍| 06 May 2021 0 Comments |118 Views |Courtesy

മലപ്പുറം: കോവിഡ്‌ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്‌ച്ച കൊണ്ട്‌ കേസുകളുടെ എണ്ണം കുറയ്‌ക്കാന്‍ ആകുമെന്ന്‌ ആരോഗ്യ മന്ത്രി കെ കെ ശൈലജ. ലോക്ക്‌ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കോവിഡ്‌ 19 നിയന്ത്രണാതീതമായി പെരുകുന്നത്‌ തടയണം. ലോക്ക്‌ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയൂ. അതിനാല്‍ ലോക്ക്‌ഡൗണുമായി എല്ലാവരും സഹകരിക്കണം. അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ പുറത്തിറങ്ങാവൂ. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ്‌ നല്‍കി.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.