ജ‍ര്‍മനിയിലെ ചികില്‍സക്ക് ശേഷം ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി
ജ‍ര്‍മനിയിലെ ചികില്‍സക്ക് ശേഷം ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി

ജ‍ര്‍മനിയിലെ ചികില്‍സക്ക് ശേഷം ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി

Posted By Online desk| 17-Nov-2022 0 Comments |1626 Views |Courtesy

തിരുവനന്തപുരം: ജ‍ര്‍മനിയിലെ ചികില്‍സക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും എത്തിയത്. തൊണ്ടയിലെ തകരാറിനു ലേസര്‍ ശസ്ത്രക്രിയയ്ക്കു ശേഷമാണ് ഉമ്മന്‍ചാണ്ടി തിരിച്ചെത്തിയത്. വോയ്​സ്​ റെസ്​റ്റ്​ ആവശ്യമാണ്. 

ലേസര്‍ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകന്‍ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം ഫെയ്​സ്​ ബുക്കില്‍ പങ്കുവെച്ചിരുന്നു. തലസ്ഥാനത്തെ പുതുപ്പള്ളി വീട്ടിലാവും അദ്ദേഹം വിശ്രമിക്കുക. ഡോക്​ട​ര്‍മാര്‍ കര്‍ശന വിശ്രമം നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ സന്ദര്‍ശകരെ അനുവ​ദിക്കില്ല.


COMMENTS

LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.