LATEST NEWS

മുംബൈ പോലീസ്
മുംബൈ പോലീസ്

‘മുംബൈ പോലീസ്’ റീമേക് ചെയ്യാനൊരുങ്ങുന്നു

Posted By ലേഖകന്‍| 06 May 2021 0 Comments |117 Views |Courtesy

കൊച്ചി: റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് , ജയസൂര്യ , റഹ്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2013 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ത്രില്ലെർ സിനിമ ‘മുംബൈ പോലീസ്’ റീമേക് ചെയ്യാനൊരുങ്ങുന്നു.

റോഷൻ ആൻഡ്രൂസ് തന്നെയാണ് വിവരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത് . ‘മുംബൈ പോലീസ് ഇറങ്ങീട്ട് ഈ മാസം 8 വർഷം തികയുന്ന വേളയിലും ഇപ്പോഴും സിനിമ ആളുകളുടെ ചർച്ചാവിഷയമാവുന്നുണ്ട് എന്നും ഉടനെ തന്നെ സിനിമ റീമേക് ചെയ്യാൻ പോകുന്നു ‘ എന്നും ആണ് റോഷൻ ആൻഡ്രൂസ് കുറിച്ചത്.

ഏതു ഭാഷയിലേക്കാണ് സിനിമ റീമേക് ചെയ്യുന്നതെന്നൊ, റീമേക് ചെയ്യുന്ന സിനിമയിൽ ആരൊക്കെയായിരിക്കും പ്രധാനകഥാപാത്രങ്ങളിൽ വരുക എന്നോ ഉള്ള വിവരങ്ങൾ ഒന്നും തന്നെ റോഷൻ ആൻഡ്രൂസ് വിവരിച്ചിട്ടില്ല .

എന്നിരുന്നാലും അദ്ദേഹം തന്റെ ‘ഹൗ ഓൾഡ് ആർ യു ‘ എന്ന സിനിമ തമിഴിലേക്ക് റീമേക് ചെയ്ത് കോളിവുഡ് ഇൻഡസ്ട്രിയിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ‘മുംബൈ പോലീസ് ‘ ഉം കോളിവുഡിലേക്കായിരിക്കും റീമേക് ചെയ്യാൻ സാധ്യത.

 


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.