LATEST NEWS

കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം പിന്നിട്ടു
കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം പിന്നിട്ടു

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം പിന്നിട്ടു

Posted By ലേഖകന്‍| 06 May 2021 0 Comments |116 Views |Courtesy

ന്യൂഡല്‍ഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്ക്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം നാല് ലക്ഷം കടക്കുന്നത് ഇതാദ്യം.

ലോകത്ത് ഒരിടത്തും ഇതുവരെ ഇത്രയും വലിയ രോഗവളര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. 3,980 പുതിയ കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു .ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയര്‍ന്നു.

അതെ സമയം കഴിഞ്ഞ ദിവസം മാത്രം 3,29,113 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 1,72,80,844 പേരാണ്​ ഇതുവരെ കോവിഡ് ബാധയില്‍ നിന്ന് മുക്തരായത് ​. 35,66,398 പേരാണ്​ സജീവ രോഗബാധിതര്‍ .


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.