LATEST NEWS

ചലച്ചിത്ര നടൻ മേള രഘു
ചലച്ചിത്ര നടൻ മേള രഘു

മേള രഘു അന്തരിച്ചു

Posted By ലേഖകന്‍| 06 May 2021 0 Comments |114 Views |Courtesy

കൊച്ചി: ചലച്ചിത്ര നടൻ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.ജി.ജോർജ് സംവിധാനം ചെയ്ത മേള യിലൂടെയാണ് രഘു സിനിമയിലെത്തിയത്.

30 തിൽ അധികം സിനിമകളിൽ അഭിനയിച്ചു. മോഹൻലാൽ നായകനായ ദൃശ്യം 2 ആണ് അവസാനം അഭിനയിച്ച ചിത്രം. രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആണ്. നാല്പത് വര്‍ഷമായി ചലച്ചിത്ര രംഗത്തുള്ള രഘു, മലയാളത്തിനു പുറമേ തമിഴിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

കമല്‍ഹാസന്‍റെ അപൂര്‍വ സഹോദരങ്ങള്‍ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടി. ചേര്‍ത്തല പുത്തന്‍വെളി വീട്ടില്‍ ശശിധരന്‍ എന്നാണു ശരിയായ പേര്. മേളയിലെ അഭിനയമികവിന് സംവിധായകന്‍ ജോര്‍ജ് ആണ് മേള രഘു എന്നു പേരു തിരുത്തിയത്.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.