LATEST NEWS

സിദ്ദിഖ് കാപ്പന്‍
സിദ്ദിഖ് കാപ്പന്‍

മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ എയിംസിൽ പ്രവേശിപ്പിച്ചു

Posted By ലേഖകന്‍| 01 May 2021 0 Comments |124 Views |Courtesy

ന്യൂഡല്‍ഹി: മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ചികിത്സയ്ക്കായി എയിംസിൽ പ്രവേശിപ്പിച്ചു. മഥുര ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് മഥുര ജയിലിൽ നിന്നും സിദ്ധിഖ് കാപ്പനെ ഡൽഹിയിലേക്ക് കൊണ്ടു വന്നത്.

സിദ്ധിഖ് കാപ്പന് ഡൽഹിയിൽ ചികിത്സ നൽകണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് നിരീക്ഷിച്ച ശേഷമാണ് കോടതി അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നൽകണമെന്ന് അറിയിച്ചത്.

കഴിഞ്ഞ ദിവസം യുപി സർക്കാർ കോടതിയിൽ നൽകിയ മെഡിക്കൽ റിപ്പോർട്ടിൽ സിദ്ധിഖ് കാപ്പന് കോവിഡ് പോസിറ്റീവാണെന്നും താടിയെല്ലിന് പരിക്കുണ്ടെന്നും പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിൽ യുപിയ്ക്ക് അടുത്തുള്ള ഡൽഹിയിൽ കാപ്പന് അടിയന്തര ചികിത്സ നൽകുന്നതാണ് നല്ലതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കാപ്പനു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബവും കേരള പത്രപ്രവര്‍ത്തക യൂണിയനും ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തിലെ എംപിമാരും യുപി സര്‍ക്കാരിനു കത്തയച്ചിരുന്നു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.