ഇടതുമുന്നണി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് കെ. സുധാകരന്‍ പറഞ്ഞിട്ടില്ലെന്ന് കെ.സി വേണുഗോപാല്‍
ഇടതുമുന്നണി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് കെ. സുധാകരന്‍ പറഞ്ഞിട്ടില്ലെന്ന് കെ.സി വേണുഗോപാല്‍

ഇടതുമുന്നണി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് കെ. സുധാകരന്‍ പറഞ്ഞിട്ടില്ലെന്ന് കെ.സി വേണുഗോപാല്‍

Posted By Web Team| 05-Nov-2022 0 Comments |411 Views |Courtesy

ദില്ലി: കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ക്രമക്കേടുകളില്‍ നടപടിയെടുത്ത് കാണിക്കണമെന്നാണ്  അദ്ദേഹം പറഞ്ഞതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഒത്തുകളി നടക്കുകയാണ്. പദവിക്കനുസരിച്ച് നടപടിയെടുത്ത് കാണിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. അല്ലാതെ പത്രങ്ങളില്‍ വാര്‍ത്ത വരുത്തുന്നതിന് വേണ്ടി ഓരോരുത്തരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

നിയമ വിരുദ്ധമായ കാര്യം നടന്നെങ്കില്‍ നിയമപരമായ നടപടി എടുത്ത് കാണിക്കുകയാണ് വേണ്ടത്. ഈ ഗവര്‍ണറാണ് എല്ലാ നിയമവിരുദ്ധ നിയമനങ്ങള്‍ക്കും ഒപ്പിട്ട് കൊടുത്തത്. ഗവര്‍ണറുമായുള്ള പ്രശ്നം കോണ്‍ഗ്രസിന് വിഷയാധിഷ്ഠിതമാണ്. വി സി നിയമനത്തില്‍ തന്‍്റെ നിലപാട് വ്യക്തമാണ്. വൈസ് ചാന്‍സലര്‍ പിരിഞ്ഞ് പോകണമെന്ന പ്രസ്താവനയിലെ നടപടി ക്രമങ്ങളെയാണ് താന്‍ എതിര്‍ത്തത്. ഗവര്‍ണറെ ഞങ്ങള്‍ ന്യായീകരിക്കുന്നേയില്ലെന്നും കെ.സി വേണുഗോപാല്‍  പറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അര്‍ഹതപ്പെട്ടവര്‍ക്കല്ല ജോലി കിട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കുന്ന ലിസ്റ്റനുസരിച്ചാണ് സംസ്ഥാനത്ത് നിയമനങ്ങള്‍ നടക്കുന്നത്. ഇത് സ്വജനപക്ഷപാതമാണ്. മേയര്‍ ആര്യാ രാജേന്ദ്രന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഈ കത്ത് യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും കെസി കുറ്റപ്പെടുത്തി.


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.