ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ സന്ദര്‍ശകര്‍
ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ സന്ദര്‍ശകര്‍

ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ സന്ദര്‍ശകര്‍

Posted By Web Team| 05-Nov-2022 0 Comments |1325 Views |Courtesy

ദുബൈ: ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്. 


10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ 3.85 ദശലക്ഷം ദുബൈ സന്ദര്‍ശിച്ചത്. 162.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ദുബൈയിലെത്തിയത്. 20 ലക്ഷം പേരാണ് അക്കാലയളവില്‍ രാജ്യത്ത് എത്തിയത്. എക്സ്പോ 2020 ഇതിന് ഒരു കാരണമാണ്. കൊവിഡ് മഹാമാരിക്ക് മുമ്പ് 2019ല്‍ 12.08 ദശലക്ഷം പേരാണ് ദുബൈയിലെത്തിയത്.  


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.