അര്‍ജന്റീന
അര്‍ജന്റീന

ആരാധകരുടെ കണ്ണ് നിറച്ചു അര്‍ജന്റീനയ്ക്ക് തോല്‍വി

Posted By Online Desk| 23-Nov-2022 0 Comments |42 Views |Courtesy

ഖത്തര്‍ ലോകകപ്പില്‍ ആരാധകരുടെ കണ്ണ് നിറച്ചു അര്‍ജന്റീനയ്ക്ക് തോല്‍വി. തുടര്‍ വിജയങ്ങളുടെ മേമ്പൊടിയുമായെത്തിയ സ്കെലോണിയയുടെ സംഘം ഖത്തറില്‍ പരാജയമറിഞ്ഞു, ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സൗദിയുടെ വിജയം.

അര ഡസനിലേറെ ഷോട്ടുകള്‍, പന്തടക്കത്തിലും പാസ്സിലും സര്‍വാധിപത്യം, സൗദി ഗോളി മുഹമ്മദ് ഉവൈസിന്റെ സേവകളിലും ഫാല്‍ക്കണുകളുടെ പോരാട്ട വീര്യത്തിനും മുന്നില്‍ ആല്‍ബി സെലസ്റ്റുകള്‍ക്ക് കാലിടറി.കണക്കുകളിലും പ്രവചനങ്ങളിലും സൗദിയേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു അര്‍ജന്റീന, ഇടം കാല്‍ കൊണ്ട് ഒരുവട്ടം കൂടി മെസ്സി ലക്‌ഷ്യം കണ്ടപ്പോള്‍ സൗദി അറേബ്യയില്‍ നിന്ന് മെസ്സി ലക്‌ഷ്യം കണ്ടപ്പോള്‍ സൗദി അറേബ്യയുടെ മെസ്‌സി ലക്‌ഷ്യം കണ്ടു. 

മെസ്സിക്കും സംഘത്തിനും പിഴച്ചത് സൗദിയുടെ ഓഫ് സൈഡ് കെണികളിലായിരുന്നു, ഗോള്‍ എന്നുറച്ച മെസ്സിയുടെ ഒറ്റയാള്‍ നീക്കവും ലൗട്ടോ മാര്‍ട്ടിന്റെ രണ്ട് ശ്രമങ്ങളും സൗദിയുടെ ഓഫ് സൈഡ് കെണികളില്‍ പെട്ടു, മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ സൗദി ഗോള്‍മുഖം ആക്രമിച്ച അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് രണ്ടാം പകുതിയില്‍ സൗദിയുടെ ആദ്യ ഗോള്‍. അല്‍ ഷെഹരിയുടെ ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുന്‍പായിരുന്നു സൗദിക്കായി സാലെം അല്‍ ഡാവ്‌സാരിയുടെ രണ്ടാം ഗോള്‍.


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.