25 കോടി കളക്ഷന്‍ നേടി ജയ ജയ ജയ ജയ ഹേ..!!!
25 കോടി കളക്ഷന്‍ നേടി ജയ ജയ ജയ ജയ ഹേ..!!!

25 കോടി കളക്ഷന്‍ നേടി ജയ ജയ ജയ ജയ ഹേ..!!!

Posted By Web Team| 10-Nov-2022 0 Comments |130 Views |Courtesy

ജാനേമന്‍ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്‍റര്‍ടൈന്‍മെന്‍റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. ചിയേഴ്‌സ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍  ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്‍റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രം കഴിഞ്ഞ മാസം 28 ന് തീയേറ്ററുകളില്‍ എത്തിയിരുന്നു. 

പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്.വിപിന്‍ ദാസ് ഒരുക്കിയ ജയ ജയ ജയ ജയ ഹേയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമാണ്. സംവിധായകന്‍ വിപിന്‍ ദാസും നൗഷാദ് മുഹമ്മദ്‌ ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്​. 
സാമൂഹിക യഥാര്‍ഥ്യങ്ങളെ നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമയില്‍ ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്. റീലീസ് ചെയ്തു പതിമൂന്നാം ദിനമായ ഇന്നലെയും സ്റ്റെഡി കളക്ഷന്‍ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ജയ ജയ ജയ ജയ ഹേ യുടെ കളക്ഷന്‍ റിപ്പോര്‍ട്ട്‌ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. 25 കോടി രൂപയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. കേരളത്തിലും ജി സി സി യിലും നിന്നും മാത്രമായി ആണ് ഈ കളക്ഷന്‍.







Video

LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.