മെ​ല്‍​ബ​ണ്‍​ സെ​ന്‍റ് ജോ​ര്‍​ജ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ര്‍ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ട്ടു
മെ​ല്‍​ബ​ണ്‍​ സെ​ന്‍റ് ജോ​ര്‍​ജ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ര്‍ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ട്ടു

മെ​ല്‍​ബ​ണ്‍​ സെ​ന്‍റ് ജോ​ര്‍​ജ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ര്‍ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ട്ടു

Posted By Web Team| 11-Nov-2022 0 Comments |1039 Views |Courtesy

മെ​ല്‍​ബ​ണ്‍: സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സെ​ന്‍റ് ജോ​ര്‍​ജ് ക​മ്മ്യൂ​ണി​റ്റി​സെ​ന്‍റ​റി​ന്‍റെ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ട്ടു. ഓ​സ്ട്രേ​ലി​യ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഗീ​വ​ര്‍​ഗീ​സ് മോ​ര്‍ അ​ത്ത​നാ​സി​യോ​സ്​തി​രു​മ​ന​സി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ലും, ഇ​ട​വ​ക വി​കാ​രി പ്ര​വീ​ണ്‍ കു​രി​യാ​ക്കോ​സ് ക​ശീ​ശാ​യു​ടേ​യും സ​ഹ​വി​കാ​രി ഡോ. ​ഡെ​ന്നീ​സ് കൊ​ള​ശേ​രി​ല്‍ ക​ശീ​ശാ​യു​ടേ​യും, ഇ​ട​വ​ക​യി​ലേ​യും ഓ​സ്ട്രേ​ലി​യാ​യി​ലെ മ​റ്റു ഇ​ട​വ​ക​ക​ളി​ലേ​യും വൈ​ദി​ക ശ്രേ​ഷ്ട​രു​ടേ​യും സ​ഹ​കാ​ര്‍​മ്മി​ക​ത്വ​ത്തി​ലും​ ഒ​ക്ടോ​ബ​ര്‍ 22 ശ​നി​യാ​ഴ്ച ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന്‍റെ കൂ​ദാ​ശ നി​ര്‍​വ​ഹി​ച്ചു. 

23 ഞാ​യ​റാ​ഴ്ച രാ​വി​ലെ ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ​ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്ത​പ്പെ​ട്ടു. പ​ള്ളി​അ​ങ്ക​ണ​ത്തി​ലെ​ത്തി​യ വി​ശി​ഷ്ടാ​തി​ഥി​ക​ളെ മു​ത്തു​കു​ട​ക​ളും ചെ​ണ്ട​മേ​ള​വും മ​റ്റു വാ​ദ്യ​ഘോ​ഷ​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളു​മാ​യി ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളു​ടെ​സാ​ന്നി​ധ്യ​ത്തി​ല്‍ ഹാ​ളി​ലേ​ക്കാ​ന​യി​ച്ചു. അ​ഭി​വ​ന്ദ്യ ഗീ​വ​ര്‍​ഗീ​സ് മോ​ര്‍ അ​ത്ത​നാ​സി​യോ​സ് തി​രു​മ​ന​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍​ Hon Lee Tarlamis , MP (South Eastern Metropolitan Region) യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ Hon. Meng Heang Tak, MP(District of Clarinda) സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
 
പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ രാ​ഷ്ട്രീ​യ​ പ്ര​തി​നി​ധി​ക​ളെ കൂ​ടാ​തെ സു​റി​യാ​നി സ​ഭ​യി​ലെ റ​വ. ഇ​ഷ്ക​ന്ത​ര്‍ അ​പ്രേം, കോ​പ്റ്റി​ക് ഓ​ര്‍​ത്ത​ഡോ​ക്സ്‌​സ​ഭ​യി​ലെ റ​വ. ഫാ. ​ഡാ​നി​യേ​ല്‍ ഗ​ബ്രി​യേ​ല്‍, വി​ക്ടോ​റി​യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ചി​നെ​ പ്ര​തി​നി​ധീ​ക​രി​ച്ചു അ​ശോ​ക് ജേ​ക്ക​ബ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക​വി​കാ​രി പ്ര​വീ​ണ്‍ കു​രി​യാ​ക്കോ​സ് അ​ച്ച​ന്‍ സ്വാ​ഗ​ത പ്ര​സം​ഗ​വും പ​ള്ളി സെ​ക്ര​ട്ട​റി സ​ജി​പോ​ള്‍ ന​ന്ദി പ്ര​കാ​ശ​ന​വും അ​റി​യി​ച്ചു. സെ​ന്‍റ്​ ജോ​ര്‍​ജ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍​റ്റ​ര്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ മി​ക​ച്ച സേ​വ​നം​കാ​ഴ്ച വ​ച്ച​വ​രെ ത​ദ​വ​സ​ര​ത്തി​ല്‍ ആ​ദ​രി​ക്കു​ക​യു​മു​ണ്ടാ​യി. 


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.